തദ്ദേശതിരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടികപ്രസിദ്ധീകരണം ഒക്ടോബർ ഒന്നിന്

21

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയുടെ പ്രസിദ്ധീകരണം ഒക്‌ടോബർ ഒന്നിലേക്ക് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. സംസ്ഥാനത്ത് ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ സ്ഥാപനങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം നീട്ടിയത്. ആഗസ്റ്റ് 12 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

NO COMMENTS