കാസറകോട് : മംഗൽപാടി പഞ്ചായത്തിലെ ഷിറിയ വാർഡിൽ പ്രത്യേക ക്ലസ്റ്റർ രൂപീകരിച്ച് നിയന്ത്രണ വിധേയ മാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ .ഷിറിയ യിൽ കോവിഡ് വ്യാപനം കുറയാത്തതിന് കാരണം അധി കൃതർ അനാസ്ഥ കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ സംശയം.
കൂട്ടം കൂടിയുള്ള കളികൾ ഇപ്പോൾ സജീവമാണ്. കഴിഞ്ഞ ദിവസം ഒരു വീട്ടിൽ ഏഴ് പേരടക്കം 11 പേർക്കാണ് പോസിറ്റീവ് ആയത് അതിൽ കുട്ടികളുമുണ്ടെന്നും ആയതിനാൽ ഇവിടെ പ്രത്യേക ക്ലസ്റ്റർ രൂപീകരിച്ച് നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കണമെന്നുമാണ് ഇവർ പറയുന്നത്
14 ദിവസത്തേക്കെങ്കിലും ഈ വർഡിനെ നിയമത്തിൻ്റെ പരിധിയിൽ സംരക്ഷിക്കാൻ ഇവിടെയുള്ള ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നുമാണ് ഇവർ പറയുന്നത് . കൊറോണയുടെ രണ്ടാം വരവിൽ പോസിറ്റീവായി ജീവൻ നഷ്ടപ്പെട്ടവർ ഒരുപാടാണ് ഈ വാർഡിൽ.
ഈ മഹാമാരി അധികം പേരിലേക്കെത്തി കൂടുതൽ അപകടങ്ങളിലേക്കെത്താതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നും അതി തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഷിറിയ വാർഡിനെ പ്രത്യേകം ക്ലസ്റ്ററുകളാ ക്കണമെന്നും പ്രതിരോധം തീർക്കാൻ ഒപ്പം ഞങ്ങളുമുണ്ടെന്നും നെറ്റ് മലയാളം ന്യൂസിനോട് നാട്ടുകാർ പറയുന്നു