തിരുവനന്തപുരം : കൊവിഡ് വ്യാപനം തുടരുന്ന തിരുവനന്തപുരത്തെ ബാലരാമപുരത്ത് മദ്യശാലകളില്‍ തിരക്ക് .നിയന്ത്രണം പാളുന്ന തരത്തിലാണ് തിരക്ക് അനുദിനം വര്‍ധിക്കുന്നത്. മദ്യഷാപ്പില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അവര്‍ പോകുന്നതോടെ വീണ്ടും തിരക്ക് വര്‍ധിക്കുന്നു.
മദ്യശാലകള്‍ക്ക് മുന്നിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ കോവിഡ് പോസിറ്റിവിന് സാധ്യതയേറെ യാണെന്നും മത്സ്യമാര്‍ ക്കറ്റുകളില്‍നിന്ന് കോവിഡ് പിടിപെട്ടതിനെക്കാള്‍ കൂടുതല്‍ മദ്യശാലകളുടെ നിയന്ത്രണങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനത്തിലൂടെ വരാന്‍ സാധ്യതയുണ്ടെന്നാണ് ബാലരാമപുരം പ്രദേശവാസികള്‍ പറയുന്നത് .ദിവസവും സാമൂഹിക അകലം പാലിക്കാതെ നൂറുകണിക്കിന് പേരാണ് ബീവറേജസിന് മുന്നില്‍ നില്‍ക്കുന്നത്. കണ്ടെയ്ന്ന്റെ സോണില്‍ നിന്നുള്‍പ്പെടെ ആളുകള്‍ ഇവിടെ മദ്യം വാങ്ങാനെത്തുന്നുണ്ട്. ഇത് പ്രദേശവാസികളില്‍ ഏറെ ആശങ്കക്കിടയാക്കുന്നു.
ബാലരാമപുരം ബാറിന് മുന്നിലും ഇതേതരത്തില്‍ തിരക്കുണ്ടെന്നാണ് സമീപത്തെ ഫ്ലാറ്റിലെ താമസക്കാര്‍ പറയുന്നത്. നിരവധി തവണ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചിട്ടും ഫലം കാണുന്നില്ലെന്നും ആക്ഷേപമുണ്ട്.
സമീപ പ്രദേശങ്ങളിലെ ബീവറേജസ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേറെയും കണ്ടെയ്ന്‍മന്റെ സോണായി പ്രഖ്യാപിച്ചതോടെയാണ് ബാലരാമപുരത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് വര്‍ധിച്ചത്.