കോട്ടയം: പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ അറസ്റ്റിലായത്. പായിപ്പാട് ജംഗഷനില്‍ ആളുകള്‍ കൂട്ടമായെത്താന്‍ ഫോണിലൂടെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെ മുതല്‍ വിവിധ ക്യാന്പുകളില്‍ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് 11.45നു പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്. ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാന്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.