ഗ്രീൻ സോണുകളിൽ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി

73

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി. ഗ്രീൻ സോണുകൾക്ക് മാത്രമേ ഇളവുകൾ നൽകുകയുള്ളൂവെന്ന് പുതിയ മാർഗനിർദേശം വ്യക്തമാക്കുന്നു.

റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിൽ നിലവിലുള്ള കർശന നിയന്ത്രണങ്ങൾ തുടരും . ഓറഞ്ച് സോണുകളിലെ ഹോട്ട്സ്പോട്ടുകളിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്. ഗ്രീൻ സോണിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

പൊതുഗതാഗതം അനുവദിക്കില്ല.

സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ രണ്ടിൽ കൂടുതൽ ആളുകളുടെ യാത്ര അനുവദിക്കില്ല.

ടൂവീലറുകളിൽ പിൻസീറ്റ് യാത്ര പരമാവധി ഒഴിവാക്കണം, അത്യാവശ്യ സർവീസുകൾക്ക് പോകുന്നവർക്ക് ഇളവ്ആളുകൾ കൂടിച്ചേരുന്ന പരിപാടികൾക്ക് നിരോധനംസിനിമാടാക്കീസ് ആരാധാനാലയങ്ങൾ എന്നിവയിലെ നിലവിലെ നിയന്ത്രണങ്ങൾ തുടരും.

പാർക്കുകൾ, മദ്യശാലകൾ അനുവദിക്കില്ല.അവശ്യസർവീസ് അല്ലാത്ത സർക്കാർ ഓഫീസുകൾ വ്യവസ്ഥകൾക്ക് വിധേയമായി മെയ് 17 വരെ പ്രവർത്തിക്കുന്നതാണ്.

ശനിയാഴ്ച അവധി. ഗ്രൂപ്പ് എ,ബി-50 ശതമാനം ഉദ്യോഗസ്ഥർ, ഗ്രൂപ്പ് സി,ഡി-33 ശതമാനം ഉദ്യോഗസ്ഥരും ഹാജരാവണം.വിവാഹം/ മരണം ചടങ്ങുകളിൽ ഇരുപതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് അനുവദനീയമല്ല.

മാളുകൾ, ബാർബർ ഷാപ്പുകൾ തുറക്കരുത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുത്, പരീക്ഷാനടത്തിപ്പിനായി നിബന്ധനകൾക്ക് വിധേയമായി തുറക്കാം

ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തനസമയം രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ മാത്രം. അകലം സംബന്ധിച്ച് നിബന്ധനകൾ പാലിക്കണം.

ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരുംഞായാറാഴ്ച എല്ലാ സോണുകളിലും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും.

ഗ്രീൻ സോണുകളിലെ സേവനമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം. പരമാവധി 50% ജീവനക്കാർ.

ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും.

ഇളവ് ഓറഞ്ച്, ഗ്രീൻ സോണുകൾക്ക് മാത്രം ബാധകമാണ്.ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ തുടർന്നും പ്രവർത്തിക്കാ വുന്നതാണ്.​

ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ, റെസ്റ്റോറന്റുകൾക്ക് പാഴ്സൽ സർവീസ് നടത്താം. സമയക്രമം നിലവിലേത് തുടരും.

ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികംനിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾക്ക് പരമാവധി അഞ്ച് ജീവനക്കാരുടെ സഹായത്തോടെ പ്രവർത്തിക്കാം.

NO COMMENTS