ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച്‌ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​ര്‍ അ​റ​സ്റ്റി​ല്‍.

134

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​ ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 40 പേ​ർ അ​റ​സ്റ്റി​ല്‍. ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചതിന്റെ പേരിൽ കേ​ര​ളാ എ​പ്പി​ഡെ​മി​ക്സ് ഡി​സീ​സ​സ് ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.

പ​ല ​ത​വ​ണ വി​ല​ക്കി​യി​ട്ടും തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ​ര്‍ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. പു​തി​യ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം ആ​ണ് പോ​ലീ​സ് ന​ട​പ​ടി. ഇ​ത​നു​സ​രി​ച്ച്‌ പ​തി​നാ​യി​രം രൂ​പ പി​ഴ​യും ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വും ല​ഭി​ക്കാം.പനമ്പള്ളി നഗർ വാ​ക്ക് വേ​യി​ല്‍ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​രെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

NO COMMENTS