ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി മാത്രം പിൻവലിച്ച സാഹചര്യത്തിൽ കോളേജ് അധ്യാപകർ നിലവിലെ രീതിയിൽ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിച്ചാൽ മതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാ ചുമതലകളും പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന മറ്റു ജോലികളും നിർവഹിക്കേണ്ട അധ്യാപകർ അതാതു ദിവസങ്ങളിൽ കോളേജിൽ ഹാജരാകണം.
കോളേജുകളിലെ അനധ്യാപകർ സർക്കാരിന്റെ പൊതുഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് ഹാജരാകണം. പരീക്ഷാ ജോലി നിർവഹിക്കുന്ന അനധ്യാപകർ പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന ദിവസങ്ങളിൽ കോളേജുകളിൽ ഹാജരാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.