തിരുവനന്തപുരം: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ മേയ് മൂന്നു വരെ ലോക്ഡൗണ്‍ ഇളവില്ലാതെ കര്‍ശന നിയന്ത്രണം തുടരും.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് വ്യാപനമുണ്ടായ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല.ഈ ജില്ലകളില്‍ ഈ ജില്ലകളില്‍ തീവ്രരോഗ ബാധയുള്ള വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. എന്‍ട്രി പോയിന്റും എക്സിറ്റ് പോയിന്റും അവിടങ്ങളിലുണ്ടാകും. ഭക്ഷ്യവസ്തുക്കള്‍ ഈ പോയിന്റിലൂടെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ്-61, കണ്ണൂര്‍-45, മലപ്പുറം-9 എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ കണക്ക്. ഇതു കഴിഞ്ഞാല്‍ കൂടുതല്‍ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ്. ഒന്‍പത് എണ്ണം. ഈ നാലു ജില്ലകള്‍ ചേര്‍ത്ത് ഒരു മേഖലയാക്കണം എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.