ലോക് ഡൗണ്‍ ലംഘനം – ജില്ലയിൽ 37 പേരെ അറസ്റ്റ് ചെയ്തു.

102

കാസര്‍കോട്: ലോക് ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ 37 പേരെ അറസ്റ്റ് ചെയ്തു.വിവിധ കേസുകളിലായി 4207 പേരെ അറസ്റ്റ് ചെയ്തു. 1276 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.ഇതോടെ മാസ്‌ക് ധരിക്കാ ത്തതിന് കേസെടുത്തവരുടെ എണ്ണം 13864 ആയി.

കാസര്‍കോട് വിദ്യാനഗര്‍ ബദിയഡുക്ക ബേക്കല്‍ അമ്പലത്തറ ഹോസ്ദുര്‍ഗ് നീലേശ്വരം മേല്‍പ്പറമ്ബ ചന്തേര വെള്ളരിക്കുണ്ട് ചിറ്റാരിക്കാല്‍ രാജപുരം കുമ്പള മഞ്ചേശ്വരം എന്നീ പോലീസ് സ്റ്റേഷനുകളിലായി 24 കേസു കളാണ് രജിസ്റ്റര്‍ ചെയ്തത് . കഴിഞ്ഞ ദിവസം മാസ്‌ക് ധരിക്കാത്ത 234 പേര്‍ക്കെതിരെ കേസെടുത്തു.

NO COMMENTS