തിരുവനന്തപുരം : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളും സംഘര്‍ഷങ്ങളും ദൗര്‍ഭാഗ്യകരമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുച്ചേരി പൊലീസ് കേരള പൊലീസിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.