തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ ആശയവുമായി പൊലീസ് മേധാവി

180

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ ആശയവുമായി പൊലീസ് മേധാവി.തെരുവുനായ്ക്കളെ ഏറ്റെടുത്ത് പരിശീലനം നല്‍കി സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന പദ്ധതി ആലോചനയിലാണെന്ന് ഡിജിപി ലോക് നാഥ് ബഹറ അറിയിച്ചു.തെരുവു നായ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന വന്നിരുന്നു.തുടര്‍ന്നാണ് വ്യത്യസ്ഥ ആശയവുമായി ഡിജിപി എത്തുന്നത്.ജമ്മു കാശ്മീരിലടക്കമുള്ള സംസ്ഥാനങ്ങളില്‍ നാടന്‍ നായ്ക്കളെ തീവ്രവാദ വിരുദ്ധവേട്ടയ്ക്കും സുരക്ഷയ്ക്കും ഉപയോഗിക്കാറുണ്ട്.ഇതിനെക്കുറിച്ച പഠിച്ച് അതിന്റെ സാധ്യതകള്‍ തേടുകയാണ് ഡിജിപി ലോക് നാഥ് ബഹറ.തെരുവുനായ്ക്കളെ കണ്ടെത്തി പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി പ്രതിരോധകുത്തി വെയ്പ്പും പരീശിലനവും നല്‍കി സുരക്ഷയ്ക്ക് വിനിയോഗിക്കുന്ന തരത്തിലുള്ളതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്

NO COMMENTS

LEAVE A REPLY