തിരുവനന്തപുരം: മലപ്പുറം വണ്ടൂർ പൊലീസ് സ്റ്റേഷനിൽ പ്രതിമരിച്ച സംഭവത്തിൽ ഡിജിപി ലോക്നാഥ് ബഹറ റിപ്പോർട്ട് തേടി.അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മലപ്പുറം എസ് പിക്ക് നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടറോടും ഡിജിപി സംസാരിച്ചു.സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടവടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു