തിരുവനന്തപുരം : വ്യാജ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംസ്ഥാനത്ത് വർഗീയ കലാപം ഉണ്ടാക്കുകയായിരുന്നു സമരത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം. വ്യാജ ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് കലാപത്തിന്റെ സാധ്യത മുന്നിൽ കണ്ട് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാത്രിയിലടക്കം വാഹനപരിശോധനയും പട്രോളിങും ശക്തമാക്കും. പൊലീസ് സ്റ്റേഷനുകളില്‍ ഏത് സമയവും സര്‍വസജ്ജമായിരിക്കണമെന്നു കാട്ടി ഡി.ജി.പി സര്‍ക്കുലറും ഇറക്കി.