ലഹരി വിരുദ്ധ ക്യാമ്പയിന് ലോഗോ മൽസരം

76

ലഹരി വിരുദ്ധ ക്യാമ്പയിനായി ലോഗോ തെരഞ്ഞെടുക്കുന്നതിന് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കും. ക്യാമ്പയിന് അനുയോജ്യമായ തരത്തിൽ ലോഗോ ഡിസൈൻ ചെയ്യുകയോ/ വരയ്ക്കുകയോ ചെയ്ത് അയയ്ക്കാം. ലളിതവും ആശയം വ്യക്തമാക്കുന്നതുമായ ലോഗോ തയ്യാറാക്കി missionvimukthiexc@gmail.com ൽ അയയ്ക്കണം. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ കൃത്യമായി ഇമെയിലിൽ ഉൾപ്പെടുത്തണം.

ലോഗോ തയാറാക്കാൻ ഉപയോഗിക്കുന്ന കണ്ടന്റുകൾ കോപ്പിറൈറ്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ ഉൾപ്പെടാത്തവ ആയിരിക്കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനമായി 10,001 രൂപയും ട്രോഫിയും സമ്മാനമായി നൽകും. ലോഗോ 26ന് വൈകിട്ട് 5 നകം അയയ്ക്കണം.

NO COMMENTS