ലോകസഭാ തെരഞ്ഞെടുപ്പ്; ഹരിത സന്ദേശറാലി നടത്തി

156

കാസറഗോഡ് : ലോകസഭാ തെരഞ്ഞെടുപ്പ് 2019 ഹരിതചട്ടം പാലിച്ചു നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കൈകമ്പ മുതല്‍ ഉപ്പള ടൗണ്‍ വരെ ഹരിത സന്ദേശറാലി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിനു വേണ്ടിയുള്ള സന്ദേശങ്ങള്‍ അടങ്ങിയ പ്ലകാര്‍ഡുകളേന്തി ഹരിത സന്ദേശ റാലിയില്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഹരിതചട്ടം നോഡല്‍ ഓഫീസറായ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍, പ്രോഗ്രാം ഓഫീസര്‍, മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അസിസ്റ്റന്റ് സെക്രട്ടറി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, ഹരിത സഹായ സ്ഥാപനമായ ഗ്രീന്‍സ്‌പേയ്‌സ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS