ന്യൂഡല്‍ഹി : പതിനെട്ടാം ലോക്സഭാ പൊതുതെരഞ്ഞെടുപ്പില്‍ കേരളം ഏപ്രില്‍ 26ന് വിധിയെഴുതും. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെര ഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് കേരളം ബൂത്തിലെത്തുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. കേരളത്തിൽ ഇരുപത് പാർലമെൻ്റ് മണ്ഡലങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് നാല്പത് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് അവസരം ലഭിക്കുന്നത്.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഈ മാസം 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറ ക്കും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയാണ്. ഏപ്രിൽ 5നാണ് സൂക്ഷ്മ പരിശോധന. എട്ടുവരെ പത്രിക പിന്‍വലിക്കാനാകും.
കേരളമുള്‍പ്പെടെയുള്ള 22 സംസ്ഥാനങ്ങളില്‍ ഒരേ ദിവസം തെരഞ്ഞെടുപ്പ് നടക്കും. ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ഏപ്രില്‍ 19നാണ്. മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളിലാണ് മറ്റ് ഘട്ടങ്ങൾ.