ലോകായുക്ത ദിനാചരണം 15ന്; ഗവർണർ ഉദ്ഘാടനം ചെയ്യും

18

ലോകായുക്ത ദിനാചരണം 15ന് വൈകിട്ട് നാലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. നിയമ സഭയിലെ ബാൻക്വറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കും. ഉപ ലോകായുക്ത ജസ്റ്റിസ് ഹാരുൺ അൽ റഷീദ്, ജസ്റ്റിസ് ബാബുമാത്യു പി. ജോസഫ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

കേരള ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ പി. ശശിധരൻ നായർ, തിരുവന ന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്. എസ്. ബാലു, കേരള ലോകായുക്ത സ്‌പെഷ്യൽ അറ്റോർണി അഡ്വ. ടി. എ ഷാജി, രജിസ്ട്രാർ സിജുഷേക്ക്, പി. ആർ. ഒ സഖറിയ മാത്യു എന്നിവർ സംസാരിക്കും.

NO COMMENTS