ലോകായുക്ത ബില്ലിനെ എതിർക്കും ; പ്രതിപക്ഷ നേതാവ്

18

തിരുവനന്തപുരം : ലോകായുക്ത ബില്ലിനെ നിയമസഭയിൽ എതിർക്കുമെന്നും അറിയിച്ചു. ദോശ ചുടുന്നതു പോലെ ബില്ലുകൾ പാസാക്കുന്ന രീതി ശരിയല്ലയെന്നും നിയമസഭയിലും പുറത്തും പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും വിശ്വാസ്യതയും തകർക്കാനാണു സർക്കാരിന്റെ ഇഷ്ടക്കാരെ വിസിമാരാക്കാൻ ശ്രമിക്കുന്നത്. ഗവർണർ സ്ഥാനത്തിരുന്നു വിസിയെ ക്രിമിനൽ എന്നു വിളിക്കുന്നതിനോടു യോജിപ്പില്ല. കണ്ണൂർ വിസിയുടെ നിയമനം ക്രമരഹിതമാണെന്നു പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. സെർച് കമ്മിറ്റി റദ്ദാക്കി വിസിക്കു പുനർനിയമനം നൽകണ മെന്ന്ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്തയച്ചതുംനിയമ വിരുദ്ധമാണ്. അന്ന് സേർച് കമ്മിറ്റി ഉണ്ടായിരുന്നെ ങ്കിൽ ഈ വിസിക്കു പുനർനിയമനം ലഭിക്കില്ലായിരുന്നു. 11 വയസ്സായ ആൾക്കു പുനർനിയമനം നൽകാൻ വേണ്ടിയാണു സേർച് കമ്മിറ്റി റദ്ദാക്കിയത്.

മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സേർച് കമ്മിറ്റി റദ്ദാക്കി വിസിയെ വീണ്ടും നിയമിച്ചതു ഗവർണറാണ്. അതു ചൂണ്ടി ക്കാട്ടിയ പ്രതിപക്ഷത്തിനു ഗവർണറുമായി ഏറ്റുമുട്ടേണ്ടി വന്നു പിന്നീടു നിയമനം ക്രമവിരുദ്ധമാണെന്നു ഗവർണർ തന്നെ പറഞ്ഞു. അങ്ങനെയെങ്കിൽ വിസിയോടു രാജി ആവശ്യപ്പെടുകയോ പുറത്താക്കുകയോ വേണ്ടിയിരുന്നു. അതു ചെയ്യാതെ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ധാരണയുണ്ടാക്കി ഇവർക്കിടയിൽ ഇടനിലക്കാരുണ്ട്. അവരാണ് ഒത്തുതീർപ്പുണ്ടാക്കിയത്.

യുഡിഎഫ് സർക്കാരിന്റെ കാലത്തു സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പിഎസ്സിക്കു വിട്ടതു പോലെ അധ്യാപക നിയമനങ്ങളും വിടണമെന്നും സതീശൻ ആവശ്യപ്പെട്ടു .

NO COMMENTS