യു.എ.പി.എ; കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി

192

തിരുവനന്തപുരം: യു.എ.പി.എ ചുമത്തുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. യു.എ.പി.എ ചുമത്താന്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണം. എഫ്.ഐ.ആര്‍ തയ്യാറാക്കുമ്ബോള്‍ ഉന്നത ഉദ്ദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കണം. ഈ നിയമം ഉപയോഗിച്ച്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ഡിജിപിയുടെ സര്‍ക്കുലര്‍ പറയുന്നു. അടുത്തകാലത്ത് ഉണ്ടായ അറസ്റ്റുകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡി.ജി.പി ഇന്ന് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അതേ സമയം കാപ്പ, യു.എ.പി.എ എന്നിവയോട് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കരുത് എന്നതാണ് നിലപാടെന്നും പൊലീസിന്റെ നിയന്ത്രണം നഷ്ടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY