കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്‍ ലോക്നാഥ് ബെഹ്റ

283

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ.
കേരളത്തില്‍ ആര്‍ക്കെതിരെയും ഒരു ആക്രമണവും ഉണ്ടാകുന്നില്ല. തെറ്റായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുത്. ബോധവത്കരണത്തിനായി പൊലീസ് നേരിട്ടിറിങ്ങുമെന്നും ബെഹ്റ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ കേരളത്തില്‍ വ്യാപകമായി ആക്രമണം നടക്കുകയാണെന്ന വ്യാജ പ്രചാരണത്തോട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS