തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതിനും, മറ്റ് പല ബാങ്കിങ് ആവശ്യങ്ങള്‍ക്കുമെന്ന വ്യാജേന എ.ടി.എം കാര്‍ഡ് വിവരങ്ങളും മറ്റും ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കി. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കുകയാണെന്നും, ഒരു കാരണവശാലും പാസ്വേഡുകളും ബാങ്കിങ് വിവരങ്ങളും പങ്കുവെയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.