തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇന്റലിജന്‍സ് മേധാവി ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു. സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്ന വെളിപ്പെടുത്തലുകള്‍ ഇന്ത്യാ ടുഡേ പുറത്ത് വിട്ടിരുന്നു.