തോമസ് ചാണ്ടിക്കെതിരായ അന്വേഷണ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ മടക്കി

280

തിരുവനന്തപുരം : മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ മടക്കി. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ വിജിലന്‍സ് കോടതിയോട് സമയം നീട്ടി ചോദിക്കും. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചുവെന്നാണ് ആരോപണം. അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ റോഡ് നിര്‍മിച്ചുവെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് സംഭവിച്ചുവെന്നുമാണ് പരാതി. ആറ് പരാതികളുണ്ടെന്നും എല്ലാം അന്വേഷിക്കണമെന്നും ബെഹ്റ പറഞ്ഞു. നടവഴി മണ്ണുയര്‍ത്തിയത് മാത്രമല്ല അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS