തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ലോക്കപ്പുള്ള സ്റ്റേനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ ലോക്കപ്പുകളിലും സി.സി.ടി.വികള്‍ സ്ഥാപിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. ആകെ 471 സ്റ്റേഷനുകളില്‍ സി.സി.ടി.വികള്‍ സ്ഥാപിക്കും. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.