തിരുവനന്തപുരം : ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വേണ്ടത്ര പരിശോധന നടത്താതെയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ബെഹ്റ പറഞ്ഞു. പൊതുസമൂഹത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.