കൊച്ചി : അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കൊലപാതകത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. അക്രമം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. കാമ്ബസുകളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.