ശബരിമലയില്‍ പോലീസിന് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്ന് ഡിജിപി

219

തിരുവനന്തപുരം : ശബരിമലയില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കഴിവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ശബരിമലയില്‍ പോലീസ് സേനക്ക് നേത്യത്വം കൊടുക്കുന്നത്.
അവരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വന്നോയെന്ന് നട അടച്ച ശേഷം പരിശോധിക്കും. അതിനിടക്ക് അന്വേഷണമുണ്ടാകില്ല. ശബരിമലയില്‍ പോലീസ് ഏറെ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഡിജിപി പറഞ്ഞു. യുവതിയേയും ആക്ടിവിസ്റ്റിനേയും പോലീസ് ഹെല്‍മറ്റും ജാക്കറ്റും അണിയിച്ച് മലകയറ്റിയത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഡിജിപിയുടെ പ്രതികരണം.

NO COMMENTS