മണ്‍വിള തീപിടിത്തം ; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

170

തിരുവനന്തപുരം : മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഗ്‌നിശമനസേന വിഭാഗം അറിയിച്ചിരുന്നു. മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിലെ തീ പൂര്‍ണമായും അണച്ചു. 12 മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഗോഡൗണും നിര്‍മാണ യൂണിറ്റും പൂര്‍ണമായും കത്തിനശിച്ചു. ഫാക്ടറിയിലെ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. 500 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നുവെന്ന് ഫാമിലി പ്ലാസ്റ്റിക്‌സ് അധികൃതര്‍ അറിയിച്ചു.

NO COMMENTS