കേരളത്തില്‍ നിശാക്ലബുകള്‍ വരണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

215

തിരുവനന്തപുരം: കേരളീയര്‍ക്ക് വിനോദത്തിനുള്ള പൊതു ഇടങ്ങള്‍ വളരെ കുറവാണെന്നും ഇതു പരിഹരിക്കപ്പെടണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൃത്യമായ നിയന്ത്രണങ്ങളോടെയുള്ള നൈറ്റ് ക്ലബുകള്‍ വരുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നൈറ്റ് ക്ലബുകളില്‍ പോകുന്നതും ഡാന്‍സ് ചെയ്യുന്നതും അല്‍പ്പമൊന്നു മദ്യപിക്കുന്നതും തെറ്റല്ല. എന്നാല്‍, ഇതിന്റെ മറവിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് തടയപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകം മാറുന്നത് നാം അറിയണമെന്നും ഒരു വനിതാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബെഹ്റ പറഞ്ഞു.

NO COMMENTS