തിരുവനന്തപുരം: യുഎപിഎ ചുമത്തുമ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. യുഎപിഎ ചുമത്തുമ്പോള്‍ പരാതിക്കാരന്‍ ആരാണെന്ന് നോക്കുകയും പരാതിയെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തുകയും വേണമെന്നും ഡിജിപി പറഞ്ഞു.
രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്ത് പലയിടങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് അവഗണിക്കാന്‍ പാടില്ലെന്നും ഡിജിപി നിര്‍ദേശിച്ചു. റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കാന്‍ വേണ്ട കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുക്കണമെന്നും പദ്ധതി വിഹിതം പൂര്‍ണമായി ചെലവാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും ഡിജിപി പറഞ്ഞു.