സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി ;ലോക്‌നാഥ് ബെഹ്‌റ അടിയന്തര ഉത്തരവിറക്കി

196

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അടിയന്തര ഉത്തരവിറക്കി.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡിഐജി കെ.സേതുരാമൻ ഐപിഎസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.

തിരുവനന്തപുരം റേഞ്ച് ഐജിയുടെ താത്കാലിക ചുമതല ഇന്റലിജന്‍സ് ഐജി അശോക് യാദവിന് നല്‍കി. തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്ത് കുമാറിനെ കേരള പൊലീസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചു. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ തൃശ്ശൂര്‍ റേഞ്ചിന്റെ അധിക ചുമതല കൂടി വഹിക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി.

NO COMMENTS