ഡൽഹി: ഇന്ത്യയുടെ ആദ്യ ലോക്പാലായി ജസ്റ്റിസ് ചന്ദ്രഘോഷിനെ നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാർലമെന്റിൽ ലോക്പാൽ ബിൽ പാസ്സാക്കി 5 വർഷത്തിന് ശേഷമാണ് നിയമനത്തിന് സർക്കാർ തയ്യാറാകുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ.ലോക്പാൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അന്ന ഹസാരെ നടത്തിയ സമരം ഇൻഡ്യ ഒട്ടാകെ ശ്രദ്ധ നേടിയിരുന്നു.പ്രതിപക്ഷത്തു നിന്ന് കോൺഗ്രസ് നേതാവ് മലികാർജ്ജുൻ ഖാർഗയെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നെങ്കിലും വോട്ടവകാശം ഇല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം യോഗം ബഹിഷ്കരിച്ചിരുന്നു. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ടതാണ് ലോക്പാൽ.