ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​ല്‍ ഏ​പ്രി​ല്‍ 23 ന്

195

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​ല്‍ ഏ​പ്രി​ല്‍ 23 ന് ​ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ളി​ലേ​ക്കും ഒ​റ്റ​ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഡ​ല്‍​ഹി​യി​ല്‍ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​നി​ല്‍ അ​റോ​റ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

മെ​യ് 23 ന് ​ആ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​ജ​യി​ക​ളെ അ​റി​യാ​ന്‍ കേ​ര​ള​ത്തി​നു ഒ​രു മാ​സ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. വി​വി​പാ​റ്റ് സം​വി​ധാ​ന​ത്തി​ലാ​യി​രി​ക്കും കേ​ര​ള​ത്തി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍​വ​ന്നു.

NO COMMENTS