ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷം പേര്‍ – ആറ്റിങ്ങല്‍ 74.23%, തിരുവനന്തപുരം – 73.40%

179

തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്നു വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷം പേര്‍. ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 2003466 പേര്‍ വോട്ട് രേഖപ്പെടുത്തി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ അഞ്ചു ശതമാനത്തിലേറെ കൂടുതലാണ് ഇത്തവണത്തെ പോളിങ്.

ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലുമായി 73.81 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ബൂത്തുകളിലേക്ക് എത്തിയത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് വോട്ടിങ് ശതമാനത്തില്‍ മുന്നില്‍. ജില്ലയിലെ 1423857 സ്ത്രീ വോട്ടര്‍മാരില്‍ 1054207 പേര്‍ വോട്ട് രേഖപ്പെടുത്തി. 1290259 പുരുഷ വോട്ടര്‍മാരില്‍ 949240 പേരാണ് വോട്ട് ചെയ്തത്.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് പോളിങ് ശതമാനം കൂടുതല്‍. 74.23%. മണ്ഡലത്തിലെ ആകെയുള്ള 1346641 വോട്ടര്‍മാരില്‍ 999680 പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 1367523, പോള്‍ ചെയ്തത് – 1003786, പോളിങ് ശതമാനം – 73.40.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് ചുവടെ

തിരുവനന്തപുരം

നിയമസഭാ മണ്ഡലം ആകെ പോള്‍ ചെയ്ത വോട്ട് പോളിങ് ശതമാനം 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം
കഴക്കൂട്ടം 132432 73.2 67.58
വട്ടിയൂര്‍ക്കാവ് 135619 69.33 65.06
തിരുവനന്തപുരം 129623 67.4 63.04
നേമം 141350 73.32 68.17
പാറശാല 164281 76.9 73.12
കോവളം 160407 76 71.07
നെയ്യാറ്റിന്‍കര 140074 77.26 72.40

ആറ്റിങ്ങല്‍

നിയമസഭാ മണ്ഡലം ആകെ പോള്‍ ചെയ്ത വോട്ട് പോളിങ് ശതമാനം 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം
വര്‍ക്കല 129476 70.29 67.83
ആറ്റിങ്ങല്‍ 145816 74.57 69.82
ചിറയിന്‍കീഴ് 141997 73.78 68.62
നെടുമങ്ങാട് 151738 75.53 68.51
വാമനപുരം 144331 73.58 69.06
അരുവിക്കര 144208 76.13 69.25
കാട്ടാക്കട 142114 75.58 67.75

(പി.ആര്‍.പി. 517/2019)

വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളില്‍;
സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സേന

ജില്ലയിലെ രു ലോക്‌സഭാ മണ്ഡലങ്ങളിലേയും വോട്ടെടുപ്പിനു ശേഷം മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചി നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങത്തിലെ സ്ട്രോങ് റൂമിലേക്കു മാറ്റി. സ്‌ട്രോങ് റൂമുകള്‍ പ്രത്യേകം സീല്‍ചെയ്ത് സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി, പൊതു നിരീക്ഷകരായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലയിലേക്ക്് നിയോഗിച്ച ശരവണവേല്‍ രാജ്, ശ്രീധര്‍ ചിട്ടൂരി എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്തത്. ഇനി വോട്ടെണ്ണല്‍ ദിനമായ മേയ് 23ന് രാവിലെയേ ഈ റൂമുകള്‍ തുറക്കൂ.

വോട്ടെടുപ്പ് പൂര്‍ത്തിയാക്കി യന്ത്രങ്ങള്‍ പ്രത്യേക ഇരുമ്പു പെട്ടിക്കുള്ളിലാക്കി വിതരണ കേന്ദ്രങ്ങളിലെത്തിച്ചശേഷം അവിടെനിന്ന് പ്രത്യേക വാഹനങ്ങളിലാണ് സ്ട്രോങ് റൂമുകളിലേക്ക് എത്തിച്ചത്. സ്‌ട്രോങ് റൂമുകളുടെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ചിട്ടു്. സിസിടിവി അടക്കമുള്ള മറ്റു സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് സ്‌ട്രോങ് റൂമുകളില്‍ യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. വര്‍ക്കല നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങല്‍ – സര്‍വോദയ വിദ്യാലയ ലിറ്റില്‍ ഫ്ളവര്‍ ഓഡിറ്റോറിയം(രാം നില), ചിറയിന്‍കീഴ് – സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് – സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, വാമനപുരം – സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, കഴക്കൂട്ടം – സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിന്‍ ബില്‍ഡിങ്, വട്ടിയൂര്‍ക്കാവ് – മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം – മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം – മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര – ജയ് മാതാ ഐ.ടി.സി, പാറശാല – മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട – മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം – മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര മാര്‍ ഇവാനിയോസ് കോളജ് ബി.വി.എം.സി. ഹാള്‍ എന്നിങ്ങനെയാണ് മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍.

(പി.ആര്‍.പി. 518/2019)

കളക്ടറും തെരഞ്ഞെടുപ്പ് നിരീക്ഷകരും നന്ദി രേഖപ്പെടുത്തി

ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും സമാധാനപരവും സുഗമവുമായി വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലികള്‍ കൃത്യമായി നിര്‍വഹിച്ച ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ പ്രശംസിച്ചു. മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലയിലേക്ക് നിയോഗിച്ച പൊതു നിരീക്ഷകരായ ശരവണവേല്‍ രാജ്, ശ്രീധര്‍ ചിട്ടൂരി എന്നിവരും വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.New Doc 2019-04-24 15.29.09

NO COMMENTS