ന്യൂഡല്‍ഹി: ലോക്സഭ സെക്രട്ടറിയേറ്റിനാണു ലോക്സഭ വെബ്സൈറ്റിന്റെ ചുമതല. ഇതില്‍ സ്പീക്കര്‍ ഓം ബിര്‍ളയുടെ ഹ്രസ്വ ജീവചരിത്രം വിവരിക്കുന്ന ഭാഗത്തുനിന്ന് ആര്‍എസ്എസ്, അയോധ്യ ബന്ധം പരാമര്‍ശിക്കുന്ന ഖണ്ഡിക തന്നെ നീക്കം ചെയ്തിരിക്കുകയാണ്. ഇതിനുപുറമേ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജയില്‍ വാസം അനുഭവിച്ച വിവരവും വെട്ടി.
മുന്‍പ് എംപിയെന്ന നിലയില്‍ ഓം ബിര്‍ളയുടെ ജീവചരിത്രത്തോടൊപ്പം ആര്‍എസ്എസ്, അയോധ്യ ബന്ധം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സ്പീക്കറായ ശേഷം ഈ ഭാഗം എഡിറ്റ് ചെയ്തു നീക്കം ചെയ്തതായാണു കാണുന്നത്. ഇപ്പോള്‍ ലോക്സഭ വെബ്സൈറ്റില്‍ ഉള്ള ജീവചരിത്ര രേഖകളില്‍ ഓം ബിര്‍ളയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളും മറ്റും മാത്രമാണുള്ളത്.