മിശ്രവിവാഹത്തില്‍ പ്രതിഷേധിച്ച്‌ സിഖ് ക്ഷേത്രത്തില്‍ അതിക്രമിച്ചുകടന്നു ഭീഷണിമുഴക്കിയ 55 സിഖുകാരെ അറസ്റ്റ് ചെയ്തു

273

ലണ്ടന്‍ • മിശ്രവിവാഹത്തില്‍ പ്രതിഷേധിച്ച്‌ ഇംഗ്ലണ്ടിലെ പശ്ചിമ മിഡ്ലാന്‍ഡ്സിലെ സിഖ് ക്ഷേത്രത്തില്‍ അതിക്രമിച്ചുകടന്നു ഭീഷണിമുഴക്കിയ 55 സിഖുകാരെ അറസ്റ്റ് ചെയ്തെന്നും അവരില്‍നിന്നു കൃപാണ്‍ അല്ലാത്ത മൂര്‍ച്ചയുള്ള ചില ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. ഇതോടെ എട്ടുമണിക്കൂര്‍ നീണ്ട സംഘര്‍ഷം അവസാനിച്ചെന്നും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും വാര്‍വിക്ഷര്‍ പൊലീസ് വ്യക്തമാക്കി.
സ്ഥലത്തെ സിഖ് ക്ഷേത്രത്തില്‍ സിഖ് മതവിശ്വാസിയും അന്യമതവിശ്വാസിയും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കുന്നതിനെതിരെ സിഖ് യൂത്ത് യുകെയുടെ ആഭിമുഖ്യത്തില്‍ സമാധാനപരമായ പ്രകടനം മാത്രമാണു നടന്നതെന്നു പ്രതിഷേധക്കാര്‍ അറിയിച്ചു.സിഖ് മതചിഹ്നമായ കൃപാണ്‍ എല്ലാവരുടെയും കയ്യിലുണ്ടായിരുന്നതിനെ ആയുധവുമായി ക്ഷേത്രത്തില്‍ അതിക്രമിച്ചുകടന്നതായി വ്യാഖ്യാനിച്ചതാണു പ്രശ്നമായതെന്ന് അവര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY