ഇ-​സി​ഗ​ര​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച്‌ ല​ണ്ട​നി​ലെ യൂ​സ്റ്റ​ണ്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം

199

ല​ണ്ട​ന്‍: ല​ണ്ട​നി​ലെ യൂ​സ്റ്റ​ണ്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ചെ​റു സ്ഫോ​ട​നം. ഇ-​സി​ഗ​ര​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് സ്​ഫോ​ട​ന​മു​ണ്ടാ​യ​ത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച രാ​ത്രി 7.40നാ​ണ് സംഭവം. കാ​ഴ്ച​യി​ല്‍ യ​ഥാ​ര്‍​ഥ സി​ഗ​ര​റ്റി​നെ​പ്പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ഇ-​സി​ഗ​ര​റ്റ് ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉ​പ​ക​ര​ണം ചൂ​ടാ​കു​മ്ബോ​ഴു​ണ്ടാ​കു​ന്ന ആ​വി ഉ​ള്ളി​ലേ​ക്കു വ​ലി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഒ​ഴി​പ്പി​ച്ച ശേ​ഷം ബ്രി​ട്ടീ​ഷ് ട്രാ​ന്‍​പോ​ര്‍​ട്ട് പൊ​ലീ​സ്(​ബി​ടി​പി) ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി. സ്റ്റേ​ഷ​നി​ലൂ​ടെ​യു​ള്ള സ​ര്‍​വീ​സു​ക​ളെ​ല്ലാം താ​ത്കാ​ലി​ക​മാ​യി വെ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ക്കോ​ട്ടി​നും കൃ​ത്രി​മ രു​ചി​ക​ള്‍​ക്കു​ള്ള ചേ​രു​വ​ക​ളും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ദ്ര​വ​രൂ​പ​ത്തി​ലു​ള്ള വ​സ്തു​വാ​ണ് ഇ​തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

NO COMMENTS