മദ്യലഹരിയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി ഡ്രൈവറും ക്ലീനറും റിമാൻഡിൽ

5

തൃശ്ശൂർ : നാട്ടികയില്‍ മദ്യലഹരിയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി ഡ്രൈവർ ജോസും ക്ലീനർ അലക്‌സും റിമാൻഡിൽ . യാത്രക്കിടയില്‍ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയില്‍ മയങ്ങിപ്പോയെന്നുമാണ് ക്ലീനർ അലക്സിന്‍റെ മൊഴി.
പാലക്കാട് ഗോവിന്ദാപുരത്തെ ചെമ്മണ്ണാംതോട്ടില്‍ പുറമ്ബോക്കില്‍ താമസിക്കുന്ന ബന്ധുക്കള്‍ . കാളിയപ്പന്‍ (50 വയസ്സ്), നാഗമ്മ (39 വയസ്സ്), ബംഗാരി (20 വയസ്സ്), ജീവന്‍ (4 വയസ്സ്), വിശ്വ (1 വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് പിഞ്ചു കുഞ്ഞുങ്ങ ളുൾപ്പടെ അഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന്‍ (27) എന്നിവരും പരിക്കേറ്റ ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മദ്യലഹരിയില്‍ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്ന് ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചു. അപ്പോള്‍ നിലവിളി കേട്ടു. അതോടെ രക്ഷപെടാൻ നോക്കിയെന്നുമാണ് ക്ലീനർ അലക്സിന്റെ കുറ്റസമ്മത മൊഴി. വൈകിട്ട് 5 മണിക്കാണ് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത്. മാഹിയില്‍ നിന്ന് മദ്യ വാങ്ങി. യാത്രക്കി ടയില്‍ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനർ വണ്ടിയോടിച്ചത്.

കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതിയാണ് റിമാൻഡ് ചെയ്തത് മദ്യലഹരിയില്‍ വരുത്തിയ ദുരന്തമെന്നാ യിരുന്നു റിമാൻഡ് റിപ്പോർട്ട്. മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കി.

NO COMMENTS

LEAVE A REPLY