തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ കുറവ് വന്നിരിക്കുകയാണ്. പവന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
തുടർച്ചയായ വില വർധനവ് ശേഷം നേരിയ ആശ്വാസം നൽകി കഴിഞ്ഞ ദിവസം വിലയിടിഞ്ഞു. പവന് 240 രൂപയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണയിൽ സ്വർണ വില ഉയർന്നതാ യിരുന്നു സംസ്ഥാനത്തും സ്വർണ വില ഉയരാൻ കാരണമായത്. ജുലൈ ഒന്നിന് 43,320 രൂപയായിരുന്നു പവന് ഉണ്ടായിരുന്നുത്. 13 വരെ ഇതേ നിലയിലായിരുന്നു വ്യാപാരം തുടർന്നത്. എന്നാൽ 14 ന് പവന് വില 44,000 തൊട്ടു. 17 വരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 18 മുതൽ വീണ്ടും വില കുതിക്കാൻ തുടങ്ങി.
കഴിഞ്ഞ ഒന്നര മാസമായി സംസ്ഥാനത്ത് ഉയർന്ന സ്വർണ വിലയായിരുന്നു രേഖപ്പെടുത്തിയത്.