തിരുവനന്തപുരം: പാചകവാതക തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നതിനാല് സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതക വിതരണം മുടങ്ങും. വേതന വര്‍ധന ആവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമരം. തൊഴിലാളികളുമായി ലേബര്‍ കമീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നത്.