എൽ.പി.ജി. സിലിണ്ടർ ബുക്കു ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

133

തിരുവനന്തപുരം : എൽ.പി.ജി സിലിണ്ടറുകൾ ബുക്കു ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. രണ്ട് എൽ.പി.ജി. സിലിണ്ടർ ഉള്ളവർ ഒരെണ്ണമെങ്കിലും ഉപയോഗിച്ചു തീർന്ന ശേഷമേ വീണ്ടും ബുക്ക് ചെയ്യാവൂ. ബുക്ക് ചെയ്താൽ് അഞ്ചു ദിവസത്തിനുള്ളിൽ പുതിയ സിലിണ്ടർ ലഭിക്കും.

ഒരു സിലിണ്ടർ മാത്രമുള്ളവർക്ക് ബുക്ക് ചെയ്താലുടൻ സിലിണ്ടർ ലഭിക്കുന്നതിനും സൗകര്യമുണ്ട്. ഗ്യാസ് ഏജൻസിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഏജൻസികൾ വിതരണ ചാർജ്ജ് വാങ്ങാൻ പാടില്ല. ഇതുസംബന്ധിച്ച് പരാതികളുണ്ടായാൽ കർശന നടപടി സ്വീകരിക്കും. സിലിണ്ടർ നൽകുന്ന സമയത്ത് ചോർച്ചയില്ലെന്ന് ഉപഭോക്താക്കൾ തന്നെ ഉറപ്പുവരുത്തണം.

വാതക ചോർച്ചയുമായി ബന്ധപ്പെട്ട പരാതിപരിഹാരത്തിന് 1906 എന്ന നമ്പരിൽ ബന്ധപ്പെടാം. നിലവിൽ സബ്‌സിഡി ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനു മുൻപ് പുതിയ അക്കൗണ്ട് തുടങ്ങി സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഗ്യാസ് ഏജൻസിയിൽ നിന്ന് പരിശോധനക്കായി വീടുകളിലെത്തുന്ന ജീവനക്കാർ ബന്ധപ്പെട്ട ഏജൻസികൾ ചുമതലപ്പെടുത്തിയവരാണെന്ന് ഉറപ്പുവരുത്തണം. ഇത്തരം സേവനങ്ങൾക്ക് 177 രൂപ ഉപഭോക്താക്കൾ നൽകണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

NO COMMENTS