തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്ഷേഷന്‍ ഓഫീസര്‍ നന്ദകുമാറിന്‍റെ പിതാവ് കുരിയാത്തി പുത്തന്‍കോട്ട വീട്ടില്‍ സി. വിജയപ്പന്‍ നായര്‍ (79) ഹൃദയാഘാതം മൂലം അന്തരിച്ചു. റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു.
പരേതയായ ഇന്ദിര വി.നായരാണ് ഭാര്യ. ടെലിവിഷന്‍ പാചക പരിപാടി അവതാരകനും മാസ്റ്റര്‍ ഷെഫുമായ അനില്‍ കുമാര്‍, സിന്ധു നായര്‍ (ഇരുവരും ദുബായ്) എന്നിവരാണ് മറ്റു മക്കള്‍.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍.