നൂറ്റി അമ്പതാമത്തെ ശാഖയുമായി “ലുലു” റിയാദിൽ 

258

റിയാദ് : ആഗോള തലത്തിൽ പ്രശസ്തമായ ലുലു ഗ്രൂപ്പിന്റെ നൂറ്റി അമ്പതാമത് ശാഖ ഇന്ന് വൈകുന്നേരം എക്സിറ്റ് ഒമ്പതിലുള്ള അത്ത്യാഫ് മാളിൽ പ്രവർത്തനമാരംഭിക്കും.2,20000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഇത് സൗദിയിൽ പതിമൂന്നാമത്തേതും,വലിപ്പത്തിൽ ഒന്നാമത്തേതുമാണ്.യർമൂക്ക് മെട്രോ സ്റ്റേഷന് മുന്നിൽ വിശാലമായ പാർക്കിങ് സൗകര്യത്തോടെ ആരംഭിക്കുന്ന ഷോപ്പിംഗ് സെന്ററിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. മാളിനുള്ളിൽ കുട്ടികൾക്കും, മുതിർന്നവർക്കും ആസ്വദിക്കാവുന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടാതെ സിനിമ തീയറ്റർ,ആശംസകൾ അറിയിച്ചു കൊണ്ടുള്ള ജലധാര,ലോകോത്തര ബ്രാൻഡുകളുടെ ഷോറൂമുകൾ,ഫുഡ് കോർട്ട് തുടങ്ങിയവയും ആകർഷകമാണ്.നൂറ്റി അമ്പതാമത് ശാഖയുടെ ഉദ്ഘാടനം ചരിത്ര സംഭവമാക്കുവാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദിവസങ്ങൾ നീളുന്ന ആഘോഷങ്ങൾക്കാണ് ലുലു ഗ്രൂപ്പ് പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. വിവിധ രാജ്യക്കാരായ നാപ്പത്തിമുവായിരം തൊഴിലാളികൾ ലുലുവിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്.സമീപ ഭാവിയിൽ കൂടുതൽ ശാഖകൾ സൗദിയിലും, മറ്റു രാജ്യങ്ങളിലും തുറക്കുവാനാണ് തീരുമാനം.  

ബഷീർ (റിയാദ് റിപ്പോർട്ടർ)
നെറ്റ് മലയാളം
ഓൺലൈൻ ന്യൂസ്

NO COMMENTS