ഹാദിയയെ സന്ദര്‍ശിക്കാത്തതില്‍ ജോസഫൈന് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം

204

കൊച്ചി: ഹാദിയയെ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വനിതാ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ എംസി ജോസഫൈന് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം. എറണാകുളം മഹാരാജാസ് കോളേജിലെ വനിത സെല്ലിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്റ്റുഡന്‍സ് ഫോര്‍ ഹാദിയ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. നിയമതടസ്സം ചൂണ്ടികാട്ടി വനിതാ കമ്മീഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിക്കാതിരിക്കുന്നത് നീതി കേടാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

NO COMMENTS