തിരുവനന്തപുരം : എടപ്പാള്ളില്‍ തീയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവം പുറത്തുവിട്ട തീയേറ്റര്‍ ഉടമയ്ക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. പൊലീസിന്റെ നടപടി തന്നെ അത്ഭതപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. തികച്ചും അപലപനീയമായ നടപടിയാണിത്. തീയേറ്റര്‍ ഉടമയുടെ ജാഗ്രത കാരണമാണ് വിവരം പുറത്തറിഞ്ഞതെന്നും ജോസഫൈന്‍ പറഞ്ഞു.