മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണമെന്ന് എം.സി. ജോസഫൈന്‍

169

കൊച്ചി: മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ ആക്രമിക്കുകയാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. സമൂഹം സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരണമെന്നും അവര്‍ പറഞ്ഞു. സൈബര്‍ ആക്രമണത്തിന് ഇരയായ കോളേജ് വിദ്യാര്‍ഥിനി ഹനാനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.

ജനാധിപത്യ രാജ്യത്ത് വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അതിന് അതിന്റെതായ അന്തസും മാന്യതയും ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. എന്ത് മാനസിക ബുദ്ധിമുട്ടുകളുണ്ടായാലും ഹനാനൊപ്പം നില്‍ക്കും. ഹനാനടക്കം ഒരു സ്ത്രീകളും മോശക്കാരല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

NO COMMENTS