മലയാളികളുടെ പ്രിയ ഗായകന് എം.ജി. ശ്രീകുമാര്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ഒരു ഗായകന്റെ ജീവിതം പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശ്യാമപ്രസാദാണ്. സിനിമയുടെ പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ചു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനു മുമ്ബ് സുബില്‍ സുരേന്ദ്രന് സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന സിനിമയില്‍ എം.ജി. ശ്രീകുമാര്‍ അഭിനയിച്ചിരുന്നു.