മൊറീഷ്യസില്‍നിന്ന് കണ്ടെടുത്ത അവശിഷ്ടം കാണാതായ എംഎച്ച്‌-370 വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു

167

ക്വാലലംപൂര്‍ • മൊറീഷ്യസില്‍നിന്ന് കണ്ടെടുത്ത അവശിഷ്ടം കാണാതായ എംഎച്ച്‌-370 വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു. മൊറീഷ്യസില്‍നിന്നും ലഭിച്ച ലോഹഭാഗം വിമാനത്തിന്റെ ചിറകിന്റേതാണെന്നു ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ സ്ഥിരീകരിച്ചതായി മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മേയിലാണ് മൊറീഷ്യസിനടുത്തുള്ള റോഡ്രിഗ്സ് ദ്വീപില്‍നിന്ന് വിമാനത്തിന്റെ അവശിഷ്ടം ലഭിച്ചത്.ക്വാലലംപൂരില്‍നിന്നു ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെ 239 യാത്രക്കാരുമായി 2014 മാര്‍ച്ചിലാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്‌ 370 ബോയിങ് 777 വിമാനം കാണാതായത്. വിമാനത്തിനായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ടുവര്‍ഷത്തോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഒടുവില്‍ തിരച്ചില്‍ അവസാനിപ്പിക്കുന്നതിനായി മലേഷ്യയും ചൈനയും ഓസ്ട്രേലിയയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. അതേസമയം, വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള തിരച്ചില്‍ വിവിധ രാജ്യങ്ങളിലായി തുടരുന്നുണ്ട്.

NO COMMENTS

LEAVE A REPLY