ഡെറാഡൂണ്‍• വ്യോമസേനയുടെ എംഐ -17 വി 5 ഹെലിക്കോപ്റ്റര്‍ ഉത്തരാഖണ്ഡില്‍ ഇടിച്ചിറക്കി. ചമോലി ജില്ലയിലെ മനാ ഗ്രാമത്തിലെ തസ്റ്റോളി ഹെലിപ്പാഡിലായിരുന്നു സംഭവം. ഹെലിക്കോപ്റ്ററില്‍ ജീവനക്കാരുള്‍പ്പെടെ 15 പേര് ഉണ്ടായിരുന്നു.
സാങ്കേതിക തകരാറാണ് കാരണമെന്ന് പ്രാഥമികമായി വിലയിരുത്തുന്നു. ബദ്രീനാഥിനു വടക്ക് കമാവോണ് റെജിമെന്റിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. റഷ്യന്‍ നിര്‍മിത ഹെലിക്കോപ്റ്ററാണിത്. സോവിയറ്റ് യൂണിയന് നിര്‍മിച്ച സൈനിക കാരിയര്‍ ഹെലിക്കോപ്റ്ററുകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഇത്.