മീ ടു ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് എം.ജെ.അക്ബര്‍

146

ന്യൂ ഡൽഹി : മീ ടു ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എം.ജെ.അക്ബര്‍. മാധ്യമ പ്രവര്‍ത്തകനായിരിക്കെ താന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അക്ബര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എനിക്കെതിരായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കള്ളങ്ങള്‍ക്ക് കാലുകളില്ല. എന്നാല്‍ അതിലെ വിഷത്തിന് ഒരാളെ തളര്‍ത്താനാകുമെന്നും ഇപ്പോള്‍ എനിക്ക് നേരെ നടക്കുന്നത് അതാണെന്നും അക്ബര്‍ പറഞ്ഞു.

NO COMMENTS